21 October Wednesday
വർധിപ്പിച്ച 100 രൂപ ഉൾപ്പെടെ 1400

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
 
പാലക്കാട്‌
എല്ലാ മാസവും സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നടത്തുമെന്ന എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലെ പ്രഖ്യാപനം യാഥാർഥ്യമാകുന്നു. നിലവിൽ 1300 രൂപയാണ്‌ പെൻഷൻ. കോവിഡ്‌ കാലത്ത്‌ ജനങ്ങൾക്ക്‌ ആശ്വാസം പകരുന്നതിന്‌ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 100 രൂപ വർധിപ്പിച്ച്‌ 1400 രൂപയാക്കി ഉയർത്തി. ഇത്‌ വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ ലഭിക്കും. 
ജില്ലയിൽ നാല്‌ ലക്ഷം പേർക്കാണ്‌ പെൻഷൻ നൽകുന്നത്‌. 2.77 ലക്ഷം പേർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടും ഒന്നേകാൽ ലക്ഷം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴിയും പെൻഷൻ നൽകും. 
101 സഹകരണ സംഘങ്ങളിലൂടെ 1700 ഏജന്റുമാർ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ പെൻഷൻ വീട്ടിലെത്തിക്കും. 
30നകം പെൻഷൻ വിതരണം പൂർത്തിയാക്കാൻ നടപടി പൂർത്തിയാക്കിയതായി സഹകരണ സംഘം അസി. രജിസ്‌ട്രാർ എ കെ മുരളീധരൻ പറഞ്ഞു. 
എല്ലാ മാസവും അതത്‌ മാസത്തെ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും എ കെ മുരളീധരൻ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top