21 October Wednesday
കോൺ. ലീഗ്‌, ബിജെപി അക്രമം

സിപിഐ എം ബഹുജന കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
 
പാലക്കാട്‌ 
ജനക്ഷേമ നടപടികളുമായി മുന്നോട്ട്‌ പോകുന്ന എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ലീഗും ബിജെപിയും നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ ബുധനാഴ്‌ച ഏരിയ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്‌മ നടത്തും. 
കോൺഗ്രസിന്റെ പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ ഒരുസംഘം ക്രിമിനലുകൾ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായിരുന്ന അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതിന്റെ അനുസ്‌മരണ ദിനത്തിലാണ് കൂട്ടായ്‌മ‌. വൈകിട്ട്‌ നാലുമുതൽ ആറുവരെ നൂറുപേർ പങ്കെടുക്കുന്ന ധർണയാണ്‌ നടത്തുക. 
എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ലീഗും ബിജെപിയും ഒരുമിച്ചാണ്‌ അക്രമസമരത്തിന്‌ നേതൃത്വം നൽകുന്നത്‌. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കള്ളം പ്രചരിപ്പിക്കുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങൾ മറച്ചുവയ്‌ക്കാൻ ഇവർ സംഘടിതമായി ശ്രമിക്കുന്നു.
 ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനും അക്രമ സമരങ്ങൾക്കെതിരെ ജനമനസ്സുണർത്താനും സർക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കാനുമാണ്‌ ബഹുജന കൂട്ടായ്‌മ നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top