21 October Wednesday

കർഷകദ്രോഹ ബിൽ: വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

 

പാലക്കാട്‌
രാജ്യത്തെ കർഷകരെയും കൃഷിഭൂമിയെയും കോർപറേറ്റുകൾക്ക്‌ തീറെഴുതിയ ബിജെപി സർക്കാരിന്റെ  കാർഷിക ബില്ലുകൾക്കെതിരെ  ജില്ലയിൽ വ്യാപക പ്രതിഷേധം. 
ബില്ലിനെ എതിർത്ത എംപിമാരെ പുറത്താക്കി ജനാധിപത്യത്തെയും ബിജെപി കൊന്നൊടുക്കി. ഇതിനെതിരെ കേരള കർഷകസംഘം നേതൃത്വത്തിൽ ജില്ലയിൽ രണ്ടുദിവസമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും തുടരുകയാണ്‌. വില്ലേജ്, ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 
കർഷകൻ എന്ത്‌ കൃഷിചെയ്യണമെന്ന്‌ കോർപറേറ്റുകൾ തീരുമാനിക്കുന്ന കാലമാണ്‌ വരാൻ പോകുന്നതെന്നും സംഭരണവും താങ്ങുവിലയും കേന്ദ്രസർക്കാർ കൈയൊഴിയുകയാണെന്നും കർഷകസംഘം നേതാക്കൾ പറഞ്ഞു‌. 
സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽനിന്ന്‌ കാർഷിക മേഖലയെ കേന്ദ്രസർക്കാർ ഏറ്റെടുക്കുന്ന ഗുരുതരമായ സ്ഥിതിയാണ്‌‌  ബില്ലിലൂടെ നടപ്പാകുന്നത്‌. 
പ്രതിഷേധം കൂടുതൽ വ്യാപിപ്പിക്കാനാണ്‌ കർഷക സംഘം തീരുമാനമെന്നും‌ ജില്ലാ പ്രസിഡന്റ്‌ കെ വി വിജയദാസ്‌ എംഎൽഎ, സെക്രട്ടറി ജോസ്‌ മാത്യൂസ്‌ എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top