നെല്ലിയാമ്പതി റോഡിൽ ഗതാഗത നിയന്ത്രണം
പാലക്കാട്
അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നെല്ലിയാമ്പതി ചുരം റോഡ് വഴി വെള്ളി രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ അത്യാവശ്യ വാഹനങ്ങൾ ഒഴികെ മറ്റുവാഹനങ്ങൾക്ക് നിരോധനമുണ്ടായിരിക്കും. വലുതും ചെറുതുമായ ഉരുൾപൊട്ടലാണ് മഴക്കാലത്ത് ഇവിടെയുണ്ടായത്. ആഴ്‌ചകളെടുത്ത് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡുകൾ പലയിടത്തും തകർന്നിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണിയാണ് നടക്കുന്നത്.
0 comments