പാലക്കാട്
മതവിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നവർക്കെതിരെ ‘നാം ഒന്നാണ് ’എന്ന സന്ദേശം ഉയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സ്നേഹ സദസ്സ് സംഘടിപ്പിച്ചു. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. എഴുത്തുകാരി എം ബി മിനി, ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഓമന, വി എൻ ഷീജ, ഏരിയ സെക്രട്ടറി എ കുമാരി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..