30 November Monday

കേന്ദ്രനയത്തിനെതിരെ തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
പാലക്കാട് 
കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട്‌  സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. 38 തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്ന നടപടി പിൻവലിക്കുക, കോവിഡ് പാക്കേജിന്റെ  മറവിൽ രാജ്യത്തെ സകലതും വിറ്റുതുലയ്‌ക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം നടത്തിയത്‌.  പൊതുമേഖലാസ്ഥാപനങ്ങളിലെ  ഉൾപ്പെടെ വിവിധ മേഖലകളിലെ തൊഴിലാളികൾ  സമരത്തിൽ പങ്കാളികളായി.
കൂറ്റനാട് സെന്ററിലെ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
ടി അബ്ദുൾ കരീം അധ്യക്ഷനായി. ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്‌റ്റേഷനുമുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസയും തിരുവാഴിയോട് പോസ്റ്റ്‌ ഓഫീസിനുമുന്നിൽ ജില്ലാ പ്രസിഡന്റ് പി കെ ശശി എംഎൽഎയും ഉദ്ഘാടനം ചെയ്തു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ചിങ്ങന്നൂർ മനോജ് അധ്യക്ഷനായി. ചന്ദ്രനഗർ പോസ്റ്റ് ഓഫീസ് ഉപരോധം സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഒലവക്കോട് റെയിൽവേ കോളനിയിൽ നടന്ന പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്തു. കഞ്ചിക്കോട് വ്യവസായമേഖലയിൽ നടന്ന പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു ഉദ്‌ഘാടനം ചെയ്തു. കൽമണ്ഡപത്ത് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി സരള സംസാരിച്ചു. വാണിയംകുളത്ത്‌ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ഭാസ്‌കരൻ ഉദ്‌ഘാടനം ചെയ്‌തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top