17 June Monday
ബസ‌് ട്രാൻസ‌്പോർട‌് വർക്കേഴ‌്സ‌് ഫെഡറേഷൻ

അനധികൃത സർവീസിനെതിരെ നടപടി കര്‍ശനമാക്കണം-

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
പാലക്കാട‌്
കല്ലട ബസിലെ യാത്രക്കാർക്കു നേരെ  നടന്ന അക്രമങ്ങൾക്ക‌് ഉത്തരവാദികളായവർക്കും  ഉടമയ‌്ക്കുമെതിരെ സർക്കാർ കൈക്കൊണ്ട നടപടികളെ  കേരള ബസ‌് ട്രാൻസ‌്പോർട‌് വർക്കേഴ‌്സ‌് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി  അനുമോദിച്ചു. ഓപ്പറേഷൻ നൈറ്റ‌് റൈഡേഴ‌്സ‌് എന്ന പേരിൽ  മോട്ടോർ വാഹന വകുപ്പ‌് കൈക്കൊണ്ട നടപടികളേയും യോഗം അഭിനന്ദിച്ചു.
വാഹനങ്ങൾ നിയമംലംഘിച്ച്  സ‌്റ്റേജ‌് കാരിയേജ‌് പോലെയും പാഴ‌്സൽ സർവീസ‌് പോലെയും സർവീസ‌് നടത്തുകയാണ‌്. ഇത്  കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക‌് പങ്കുണ്ടങ്കിൽ അന്വേഷിക്കണം. 
കേരളത്തിന‌് പുറത്ത‌് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന്റെ ഭാഗമായ രജിസ‌്ട്രേഷൻ ഫീസും തുടർന്നുള്ള നികുതികളും സംസ്ഥാന സർക്കാരിന‌് നഷ്ടപ്പെടുന്നുണ്ട‌്.  ഇതിനു പുറമേ നികുതി വെട്ടിച്ച‌് ചരക്കുകൾ കടത്തുകയും നിരോധിത വസ‌്തുക്കൾ ഉൾപ്പെടെ കടത്തുകയും ചെയ്യുന്നു.  
യോഗ്യതയില്ലാത്തവരെയാണ‌് ഇത്തരം വാഹനങ്ങളിൽ തൊഴിലാളികളായി നിയോഗിക്കുന്നത‌്. ഇവർ ചെയ്യുന്നതിനെല്ലാം  പഴി കേൾക്കേണ്ടി വരുന്നത‌്   നിയമാനുസൃതം പണിയെടുക്കുന്ന  തൊഴിലാളികളും .  യഥാർഥ തൊഴിലാളികൾ  തൊഴിൽ അവകാശ നിഷേധത്തിനും ഇരയാവുന്നു.  അതിനാല്‍ നിയമ വിധേയമായി മാത്രമേ  സർവീസുകൾ നടത്താൻ അനുവദിക്കാവൂ. 
കല്ലട സംഭവം ചൂണ്ടിക്കാട്ടി സ്വകാര്യ ബസ‌്  തൊഴിലാളികളെ  മോശക്കാരാക്കുന്ന  പ്രചാരണം  ഈ മേഖലകളിൽ  ജോലി ചെയ്യുന്ന  തൊഴിലാളികളുടെ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിനു ഭീഷണിയാണ്. 
 ഏകീകരിച്ച നിരക്ക് കർശനമായി നടപ്പാക്കിയും നിയമപ്രകാരം യോഗ്യരായ തൊഴിലാളികളുടെ  അവകാശങ്ങൾ ഉറപ്പുവരുത്തിയും  യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയും സർവീസ‌് നടത്താന്‍  കഴിയുന്ന വിധം  നടപടി  സ്വീകരിക്കാന്‍  സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും  ഫെഡറേഷൻ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top