പാലക്കാട്
ഖാദിത്തൊഴിലാളികളുടെ അനിശ്ചിതകാല സത്യഗ്രഹം തുടരുന്നു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ടെക്‌നിക്കൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് ഖാദി പ്രോജക്ട് ഓഫീസിന് മുന്നിൽ ആരംഭിച്ച സമരത്തിന്റെ മൂന്നാംദിനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ ബീന അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് അംഗം എം പത്മിനി, യൂണിയൻ ജില്ലാ സെക്രട്ടറി എസ് കൃഷ്ണകുമാരി, ട്രഷറർ കെ കെ സുമതി എന്നിവർ സംസാരിച്ചു. കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, നിയമാനുസൃത മിനിമംകൂലി നിശ്ചിത തീയതിക്കകം നൽകുക, തൊഴിൽ സ്തംഭനം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വ്യാഴം രാവിലെ 10ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു സമരം ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..