08 June Thursday

ഇ എം എസ് –എ കെ ജി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
പാലക്കാട്
യുഗപ്രഭാവനായ ഇ എം എസിന്റെയും പാവങ്ങളുടെ പടത്തലവനായ എ കെ ജിയുടെയും ഓർമകൾക്കുമുന്നിൽ ആദരമർപ്പിച്ച്‌ നാട്‌. ഇ എം എസിന്റെ 25 –-ാം ചരമവാർഷിക ദിനമായ 19 മുതൽ എ കെ ജിയുടെ 46 –-ാം ചരമവാർഷിക ദിനമായ 22 വരെ സിപിഐ എം നേതൃത്വത്തിൽ നാടെങ്ങും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു. പാർടി ഓഫീസുകൾ അലങ്കരിച്ചും കൊടിയുയർത്തിയും അനുസ്‌മരണ പ്രഭാഷണങ്ങൾ നടത്തിയുമാണ്‌ മഹാന്മാരുടെ ഓർമ പുതുക്കിയത്‌. 
എത്തനൂരിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പാലക്കാട്‌ ഡയാറ സ്‌ട്രീറ്റിലും പുതുപ്പരിയാരത്തും സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. വടക്കഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രനും ചെർപ്പുളശേരി മുണ്ടക്കോട്ടുകുറുശിയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ എസ്‌ സലീഖയും ഉദ്‌ഘാടനം ചെയ്‌തു.
പാലക്കാട്‌ ദേശാഭിമാനിയിൽ സംഘടിപ്പിച്ച അനുസ്‌മരണയോഗം ജില്ലാ സെക്രട്ടറിയറ്റംഗം എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. എഡിറ്റോറിയൽ ബ്രാഞ്ച് സെക്രട്ടറി വേണു കെ ആലത്തൂർ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റിയംഗം എസ് സിരോഷ സ്വാഗതവും മാനേജ്മെന്റ് ബ്രാഞ്ച് സെക്രട്ടറി സി സതീഷ്ചന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top