02 March Tuesday

‘സ്നേഹസ്പർശവുമായി’

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ജില്ലാ പഞ്ചായത്ത് കരട് പദ്ധതിരേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി 
പി കെ ശശി എംഎല്‍എയ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

 പാലക്കാട്‌

വൃക്കരോഗികൾക്ക്‌ 'സ്നേഹസ്പർശം'പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്‌ പദ്ധതി രൂപീകരണ വികസന സെമിനാർ. വൃക്കരോഗികൾക്കുള്ള 'സ്നേഹസ്പർശം'പദ്ധതിക്ക്‌ ഒരു കോടി, എച്ച്ഐവി ബാധിതർക്ക് പോഷകാഹാരകിറ്റിന് 40 ലക്ഷം, ഫുട്ബോൾ ടീം രൂപീകരണത്തിന് 50ലക്ഷംരൂപ എന്നിങ്ങനെ വകയിരുത്തി‌. 
‘നവകേരളത്തിന് ജനകീയാസൂത്രണം' എന്നതാണ്‌ ജില്ലാപഞ്ചായത്ത് പദ്ധതിരൂപീകരണ വികസന സെമിനാറിന്റെ മുദ്രാവാക്യം.  പി കെ ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.13–-ാം പഞ്ചവത്സരപദ്ധതിയുടെ (2017-–-22) അവസാന വാർഷിക വികസനപദ്ധതികൾ തയ്യാറാക്കുന്നതിനുള്ള കരട് പദ്ധതിരേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി അവതരിപ്പിച്ചു. 
 2021-–-22 വർഷത്തെ പദ്ധതികൾക്കായി പ്രതീക്ഷിത അടങ്കൽതുകയായി 72.30 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മെയിന്റനൻസ് ഫണ്ട് റോഡിതരം, മെയിന്റനൻസ് ഫണ്ട് റോഡ് വിഭാഗത്തിന്‌ 45.25 കോടിരൂപയും സേവനമേഖലയ്ക്ക് 22.69 കോടി രൂപയുമാണ് വകയിരുത്തിയത്. ലൈഫ് ഭവന പദ്ധതിക്ക്‌ അഞ്ചരക്കോടിയും സ്പിൽ ഓവർ പദ്ധതികൾക്ക്‌ മൂന്നേക്കാൽ കോടിയുമുണ്ട്‌. ഉൽപ്പാദനമേഖലയ്ക്ക്‌ 15.70കോടിരൂപയാണ്‌.
തടയണ, ജലസേചനസൗകര്യങ്ങളുടെ വിപുലീകരണം, കപ്പൂരിലെ വ്യവസായ പാർക്ക്  ഫാം നവീകരണം, ആദിവാസിവിഭാഗങ്ങളെ കൃഷിയിലേക്കാകർഷിക്കുന്ന പദ്ധതികൾ, കാലാവസ്ഥാവ്യതിയാനം, കുടിവെള്ള ക്ഷാമം, ചൂട് വർധന എന്നിവയ്‌ക്കായി നബാർഡിന്റെ സഹകരണത്തോടെ ഗ്രീൻ ദ ഗ്യാപ്പ് പദ്ധതി, സ്ത്രീകൾ നടത്തുന്ന മിനിബസാറുകൾ, അട്ടപ്പാടി ഗോട്ട് ഫാമിലെ സോളാർപ്ലാന്റ് പൂർത്തീകരണം എന്നിവയും പരിഗണനയിലുണ്ട്‌.
കേന്ദ്രസർക്കാരിന്റെ ഇന്നൊവേഷൻ ഫാർമേഴ്സ് പുരസ്‌കാരം നേടിയ ശ്രീകൃഷ്ണപുരം സ്വദേശിനി സ്വപ്ന ജെയിംസിനെ പി കെ ശശി എംഎൽഎ അനുമോദിച്ചു. സർക്കാർ ഓഫീസുകളിലെ ഗ്രീൻപ്രോട്ടോക്കോൾ പ്രവർത്തനങ്ങൾക്ക്‌ ഹരിത ഓഫീസ് പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി അനിൽകുമാർ, ആസൂത്രണസമിതി വൈസ്‌ പ്രസിഡന്റ് ബി എം മുസ്തഫ എന്നിവർ പങ്കെടുത്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top