16 June Sunday

ലക്ഷ്യം മാതൃകാവികസനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
ഒറ്റപ്പാലം
രാജ്യത്തിന‌് മാതൃകയായി ‘കേരള വികസനമോഡൽ’ അവതരിപ്പിക്കുകയാണ‌് എൽഡിഎഫ‌് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എ സി മൊയ്തീൻ. ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്റ് കംഷോപ്പിങ‌് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
യുവാക്കളെ മുന്നിൽക്കണ്ടുള്ള വികസനമാണ് നടപ്പാക്കുന്നത‌്. ഇതിനായി ഐടി മേഖലയിൽ വൻ നിക്ഷേപം സാധ്യമാക്കുകയാണ‌്. 2021 ആകുമ്പോഴേക്കും ഭവനരഹിത സംസ്ഥാനമായി കേരളം മാറുമെന്ന‌് മന്ത്രി പറഞ്ഞു. 
പി ഉണ്ണി എംഎൽഎ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എച്ച് സീന റിപ്പോർട്ട് അവതരിപ്പിച്ചു. എം ബി രാജേഷ് എം പി, എം ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ കെ രത്നമ്മ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഇ പ്രഭാകരൻ, സുജി വിജയൻ, കെ ബി ശശികുമാർ, ടി ലത, ബി സുജാത, നഗരസഭാ കൗൺസിലർ അക്ബർ സിയാസ്, കെ എൻ സുമ, പി സുബൈദ, സി വിജയൻ, സത്യൻ പെരുമ്പറക്കോട്, ടി കാസിം എന്നിവർ സംസാരിച്ചു. 
നഗരസഭാ ചെയർമാൻ എൻ എം നാരായണൻ നമ്പൂതിരി സ്വാഗതവും അൻസാർ അഹമ്മദ് നന്ദിയും പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top