29 February Saturday

മോഷണക്കേസിലെ 4 പ്രതികള്‍ക്ക് 3 വര്‍ഷം തടവും 10,000 പിഴയും

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
പാലക്കാട് 
മോഷണക്കേസ് പ്രതികൾക്ക് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് (മൂന്ന്) പാലക്കാട് മൂത്താൻ തറ സ്വദേശികളായ രമേഷ് എന്ന ഉടുമ്പ് രമേഷ്, സുരേഷ് എന്ന നായ സുര, ഒറ്റപ്പാലം ദേശമംഗലം സ്വദേശി തൻസീർ, വടക്കന്തറ ശെൽവി നഗർ കൃഷ്ണപ്രസാദ് എന്നിവരെയാണ്‌ ശിക്ഷിച്ചത്. 
പാലക്കാട് നോർത്ത് പൊലീസ്  സ്‌റ്റേഷൻ പരിധിയിൽ 2018ൽ മോഷണം നടത്തുമ്പോഴാണ് മൂവരും പിടിയിലായത്. ഇവർക്കെതിരെ കൊലപാതക ശ്രമമുൾപ്പെടെയുള്ള കേസുകളും നിലവിലുണ്ട്. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലായി നൂറോളം കേസുകളിലെ പ്രതിയാണ് രമേഷ്. 
തൻസീർ കളവ്, കഞ്ചാവ്, കൊലപാതകശ്രമം എന്നീ കേസുകളിലും സുരേഷ് കൊലപാതക ശ്രമക്കേസിലും പ്രതിയാണ്. സുരേഷിനെ ഗുണ്ട ആക്ട് പ്രകാരവും മുമ്പ് ശിക്ഷിച്ചിട്ടുണ്ട്. എസ്ഐ ആർ രഞ്‌ജിത്തിന്റെ നേതൃത്വത്തിലാണ് 2018ൽ പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് മുഖം മൂടി, കൈയുറ, കമ്പിപ്പാര എന്നിവ കണ്ടെത്തിയിരുന്നു. 
കർണാടകത്തിലും കേരളത്തിലുമായി പ്രതികൾ ഒളിപ്പിച്ച മുഴുവൻ മോഷണ വസ്‍തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. മജിസ്ട്രേറ്റ് പി കെ മോഹൻദാസാണ് ശിക്ഷ വിധിച്ചത്. സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രമേഷ് ഹാജരായി.
പ്രധാന വാർത്തകൾ
 Top