28 January Friday

വിലക്കയറ്റത്തിനെതിരെ 
സിപിഐ എം ധർണ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
പാലക്കാട്‌
വിലക്കയറ്റത്തിനെതിരെയും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച ഏരിയ കേന്ദ്രങ്ങളിൽ ധർണ നടത്തും. കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ രാവിലെ പത്തുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ സമരം. 
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണ അധികാരം സർക്കാർ തിരിച്ചെടുക്കുക, പാചക വാതക സിലിണ്ടറിനും മണ്ണെണ്ണയ്‌ക്കും വില വർധിപ്പിക്കുന്നത്‌ അവസാനിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും വില അടിക്കടി വർധിപ്പിക്കുന്നത്‌ നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top