28 November Saturday
നാലര വർഷത്തിൽ ജില്ലയിൽ 6 കളിക്കളം

കളിയാരവങ്ങൾക്ക്‌ കാതോർക്കാം

സി അജിത്‌Updated: Sunday Nov 22, 2020

കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്‌

പാലക്കാട്‌
കൊയ്‌തിട്ട പാടങ്ങളും കുണ്ടുംകുഴിയും നിറഞ്ഞ പറമ്പുകളുമായിരുന്നു പാലക്കാട്ടുകാരുടെ കളിയിടങ്ങൾ. വീറും വാശിയുമോടെ ഇവിടെ കളിച്ചുവളർന്ന ബാല്യം ഓരോരുത്തരുടെയും ഗൃഹാതുര ഓർമയാണ്‌. ഇവിടെനിന്നും മുന്നേറി രാജ്യത്തിന്റെ അഭിമാന താരമായ പാലക്കാട്ടുകാർ നിരവധി. സിന്തറ്റിക് ട്രാക്ക്‌ പരിശീലനത്തിന്‌ ജില്ല വിട്ടുപോകേണ്ട സാഹചര്യമായിരുന്നു. എന്നാൽ അസൗകര്യങ്ങൾ നിറഞ്ഞ കായികരംഗം, ‌ഇനി പഴങ്കഥ മാത്രം. 
ജില്ലയുടെ കായിക സ്വപ്‌നങ്ങൾക്ക്‌ ചിറകുവിരിയുന്നു‌. കഴിഞ്ഞ നാലര വർഷത്തിൽ  വിവിധ കോണിൽ‌ അത്യാധുനികമായ ആറ്‌‌ കളിക്കളമാണ്‌ ഒരുങ്ങുന്നത്‌. ഫുട്‌ബോൾ മൈതാനവും സിന്തറ്റിക്‌ ട്രാക്കും നീന്തൽക്കുളവും വോളിബോൾ–-ബാസ്‌കറ്റ്‌ ബോൾ–-ബാഡ്‌മിന്റൺ കോർട്ടുകളുമായി തയ്യാറാകുന്ന കളിയിടങ്ങൾ നാടിന്‌‌ ഏറെ മുതൽക്കൂട്ടാകും‌. കണ്ണമ്പ്ര പഞ്ചായത്ത്‌ മൈതാനം, പറളി ഹൈസ്‌കൂൾ, ചിറ്റൂർ ഗവ. കോളേജ്‌, കോട്ടായി ജിഎച്ച്‌എസ്‌എസ്‌, തിരുമിറ്റക്കോട്‌ ചാത്തന്നൂർ എച്ച്‌എസ്‌എസ്, മാരായമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ‌ എന്നിവിടങ്ങളിലാണ്‌ കളിക്കളങ്ങൾ ഒരുങ്ങുന്നത്‌. കായിക വകുപ്പ്‌ നേരിട്ടും കിഫ്‌ബി വഴിയും ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകി നിർമിക്കുന്ന സ്‌റ്റേഡിയങ്ങൾ ഇതിലുണ്ട്‌. തദ്ദേശ സ്ഥാപനങ്ങൾ, സ്‌പോർട്‌സ് അസോസിയേഷനുകൾ, ‌മൈതാനം സ്ഥിതി ചെയ്യുന്ന സ്ഥാപനം എന്നിവയുടെ കൂട്ടായ്‌മകൾക്കാണ്‌ കളിക്കളങ്ങളുടെ നടത്തിപ്പ്‌ ചുമതല. കണ്ണമ്പ്ര, മാരായമംഗലം സ്‌റ്റേഡിയങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. കോട്ടായി സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായി. ഉദ്‌ഘാടനം ഉടനുണ്ടാകും‌. ‌മറ്റു‌ മൈതാനങ്ങളുടെ നിർമാണം അവസാനഘട്ടത്തിലാണ്‌. ഡിസംബർ – -ജനുവരി മാസങ്ങളിൽ ഇവ തുറക്കും. മന്ത്രി എ കെ ബാലൻ, മറ്റ്‌ ജനപ്രതിനിധികൾ എന്നിവരുടെ ഇടപെടലും കളിക്കളങ്ങൾ യാഥാർഥ്യമാക്കാൻ സഹായകമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top