26 October Monday

മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
 
പാലക്കാട്
സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി മുരളീധരൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. ജില്ലയിൽ 188 കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാ‌ടിയിൽ കേന്ദ്രമന്ത്രിയുടെ കോലം കത്തിച്ചു. 
വടക്കഞ്ചേരി മുടപ്പല്ലൂരിൽ ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്തു. അഭിനീഷ് അധ്യക്ഷനായി. മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേരത്തേ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top