18 October Friday

മുനിസിപ്പൽ സ്റ്റാൻഡ് പൊളിക്കൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019
പാലക്കാട് 
മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കെട്ടിടാവശിഷ്ടങ്ങളുമായി ആദ്യ ലോഡ് കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോയി. വെള്ളിയാഴ്ച മുതൽ ജനാലകളും വാതിലുകളും കടമുറികളിലെ ഇരുമ്പ് ഷട്ടറുകളുമാണ് പൊളിച്ചു തുടങ്ങിയത്. 40 ദിവസത്തോളം ഇത് തുടരും. പിന്നീട് ഹിറ്റാച്ചി ബ്രേക്കർ ഉപയോഗിച്ച് പൂർണമായും പൊളിക്കും. നൂറുദിവസത്തിനകം സ്റ്റാൻഡ് കെട്ടിടം പൊളിക്കാൻ കഴിയുമെന്ന് കരാറുകാർ പറഞ്ഞു.
അകത്തേക്ക് ഇടിച്ചുവീഴ്ത്തുന്ന രീതിയിലാണ് പൊളിക്കുക. കാൽനടയാത്രികർക്കോ വാഹനങ്ങൾക്കോ ബാധിക്കാത്ത രൂപത്തിൽ പൊളിച്ചുനീക്കി അവശിഷ്ടങ്ങൾ കരാറുകാരൻതന്നെ നീക്കം ചെയ്യും. കഴിഞ്ഞ ദിവസം സ്റ്റാൻഡിനു മുകളിലെ പരസ്യബോർഡ് അനധികൃതമായി പരസ്യക്കമ്പനി അഴിച്ചുമാറ്റുന്നതു സംബന്ധിച്ച് സ്റ്റാൻഡ് പൊളിക്കാൻ കരാറെടുത്തയാൾ നഗരസഭാ അധികൃതർക്ക് പരാതി നൽകി. 
ഒടുവിൽ അധികൃതരെത്തി നിർത്തിവയ്‌പിക്കുകയായിരുന്നു. കെട്ടിടത്തിലെ മുഴുവൻ വസ്തുക്കളും പൊളിച്ചുനീക്കാനാണ് ചെന്നൈ കേന്ദ്രമായുള്ള സ്വകാര്യ ഏജൻസി 18 ലക്ഷംരൂപയ്ക്ക് ടെൻഡറെടുത്തത്.
പ്രധാന വാർത്തകൾ
 Top