പാലക്കാട്
രാജ്യത്തെ മികച്ച ബ്ലോക്കിനുള്ള ഹാട്രിക് പുരസ്കാരം ശ്രീകൃഷ്ണപുരത്തിന് ലഭിച്ചത് വെറുതെയല്ല, 13 ഡിവിഷനിലെ അംഗങ്ങൾക്കും ബ്ലോക്ക് ഓഫീസ് തന്നെയാണ് വീട്.
സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് പിന്നാലെയുള്ള ഓട്ടത്തിലാണ് എല്ലാവരും. ബ്ലോക്കിന്റെ തനത് പദ്ധതികളിൽ ശ്രദ്ധേയമായ അയ്യങ്കാളി പഠന പദ്ധതി, "ബാലമിത്രം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന സ്മാർട്ട് അങ്കണവാടികൾ എന്നിവ രാജ്യത്തിന് മാതൃകയാണ്.
എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച ആശയങ്ങൾ നടപ്പാക്കിയതും, കേന്ദ്ര –- സംസ്ഥാന പദ്ധതികൾ പൂർണ അർഥത്തിൽ ജനങ്ങളിലെത്തിച്ചതുമാണ് പുരസ്കാരത്തിന് അർഹമാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷൻ പറഞ്ഞു.
60 മാസം 60 പദ്ധതി പരിപാടിയിൽ ഉൾപ്പെടുത്തി. "സാധ്യം' എന്ന പേരിലാണ് വികസന പ്രവർത്തനങ്ങൾ.
ജില്ലയിൽ ഐഎസ്ഐ അംഗീകാരമുള്ള ഏക ബ്ലോക്ക് പഞ്ചായത്താണ് ശ്രീകൃഷ്ണപുരം. എല്ലാ ഘടകസ്ഥാപനങ്ങളും ഒരുകുടക്കീഴിലാക്കി സമ്പൂർണ ഐഎസ്ഐ ആണ് ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..