17 September Tuesday
ജില്ലാ ആയുർവേദ ആശുപത്രി

പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 

പാലക്കാട്‌
ജില്ലാ ആയുർവേദ ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ശാന്തകുമാരി  ഉദ്‌ഘാടനം ചെയ്‌തു.  
ജില്ലാപഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ്‌ ഒന്നാംഘട്ട കെട്ടിടനിർമാണം നടത്തുക. അഞ്ച് നിലകളിലായി  24,187 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടമാണ് നിർമിക്കുന്നത്‌.    പഞ്ചകർമ ചികിത്സാ വിധികൾക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക വാർഡുകൾ, ഫാർമസി, സംഭരണമുറി,  ലബോറട്ടറി, എല്ലാ നിലകളിലേക്കും ലിഫ്റ്റ് സൗകര്യങ്ങൾ, അവശരായ രോഗികൾക്കായി പ്രത്യേകം റാമ്പുകൾ, സ്റ്റാഫ് ഡ്രസ്സിങ് റൂം, ഔട്ട് പേഷ്യന്റ് വിഭാഗം,  ഫീഡിങ്‌ റൂം, ഡോക്കേടഴ്‌സ്‌റൂം,  ടോയ്‌ലെറ്റുകൾ, ലേബർ റൂം,  ഓപ്പറേഷൻ തിയേറ്റർ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വാർഡുകൾ, പേ - വാർഡുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ്  കെട്ടിടം നിർമിക്കുക.
  സുൽത്താൻപേട്ടയിലുള്ള ജില്ലാ ആയുർവേദ ആശുപത്രി പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ ബിനുമോൾ അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അച്യുതൻ, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മനോജ് വി തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ.എൽ സിന്ധു, ഡോ. സുനിത, വി വി  സജിനി എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top