22 September Sunday
റെയിൽവേ ട്രേഡ്‌ യൂണിയൻ ഐക്യവേദി

താക്കീതായി ഡിആർഎം ഓഫീസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

റെയിൽവേ ട്രേഡ്‌ യൂണിയൻ ഐക്യവേദി ഡിആർഎം ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ഡിആർഇയു ജോയിന്റ്‌ ജനറൽ സെക്രട്ടറി ആർ ജി പിള്ള ഉദ്‌ഘാടനം ചെയ്യുന്നു

 
പാലക്കാട്‌ 
ഐആർഇഎം 1802 വകുപ്പ് അനുസരിച്ച്‌ തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരെ റെയിൽവേ ട്രേഡ്‌ യൂണിയൻ ഐക്യവേദി ഡിആർഎം ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.  മഞ്ചേശ്വരം സ്റ്റേഷൻ സൂപ്രണ്ട് ആർ കെ ഉണ്ണികൃഷ്ണന്‌ നൽകിയ നിർബന്ധിതവിരമിക്കൽ ഉത്തരവ് പിൻവലിക്കണമെന്നും സമരത്തിൽ ആവശ്യമുയർന്നു. 
ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ, സതേൺ റെയിൽവേ എംപ്ലോയീസ് സംഘ്, ദക്ഷിണ റെയിൽവേ കാർമിക്‌ സംഘ്, ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റർ അസോസിയേഷൻ, ലോക്കോ റണ്ണിങ്‌ സ്റ്റാഫ്‌ അസോസിയേഷൻ, ഇന്ത്യൻ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ്‌ അസോസിയേഷൻ, ഓൾ ഇന്ത്യ ഗാർഡ് കൗൺസിൽ, ഓൾ ഇന്ത്യ കൺട്രോളർ അസോസിയേഷൻ എന്നീ സംഘടനകൾ മാർച്ചിൽ പങ്കെടുത്തു. 
ഡിആർഇയു ജോയിന്റ്‌ ജനറൽ സെക്രട്ടറി ആർ ജി പിള്ള ഉദ്‌ഘാടനം ചെയ്‌തു. എസ്‌ആർഇഎസ്‌ ഡിവിഷൻ പ്രസിഡന്റ്‌ വി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. മധുസൂദനൻ, മാത്യു സിറിയക്‌, കെ സി ജെയിംസ്‌, അക്‌ബർ ഷാജി, രാമൻകുട്ടി എന്നിവർ സംസാരിച്ചു. ഇ കെ ബാബു സ്വാഗതവും ഉദയഭാസ്‌കരൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top