13 September Friday

ജലസുരക്ഷയിലേക്ക് മുന്നേറാം ജലബജറ്റിലൂടെ

സ്വന്തം ലേഖികUpdated: Monday Jul 22, 2024
പാലക്കാട്‌
ജലക്ഷാമത്തിന് പരിഹാരമേകി ജലസുരക്ഷയിലേക്ക്‌ നാടിനെ നയിക്കുകയാണ്‌ ജലബജറ്റ്‌. ഹരിതകേരളം മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ജലബജറ്റ് പൂർത്തിയായ തൃത്താല, ആലത്തൂർ, ചിറ്റൂർ, കുഴൽമന്ദം ബ്ലോക്കുകളിൽ തുടർപ്രവർത്തനങ്ങൾക്ക് ഒരുങ്ങുകയാണ്. ജില്ലയിൽ ഒരു വർഷം ലഭിക്കുന്ന ഭൂഗർഭ ജലത്തിന്റെ അളവ് 621.87 ദശലക്ഷം ഘന മീറ്ററാണ്‌. ഇതിൽ ഗാർഹിക ആവശ്യങ്ങൾക്കായി 339.21 ദശലക്ഷം ഘന മീറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട്. ഭൂജല വകുപ്പിന്റെ പഠനമനുസരിച്ച് ജലക്ഷാമം നേരിടുന്ന സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങളിൽ രണ്ട്‌ ബ്ലോക്കും ജില്ലയിലാണ്. ഈ സാഹചര്യം മുൻനിർത്തിയാണ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്.
തുടർപ്രവർത്തനങ്ങൾ
ജലബജറ്റിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി പ്രാദേശിക പ്രത്യേകത പരിഗണിച്ച്‌ വൃക്ഷത്തൈ നടൽ, മഴക്കുഴി നിർമാണം, കിണർ റീചാർജിങ്, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top