25 July Sunday
ജാതി തിരിച്ച്‌ കൂലി

നാടെങ്ങും കെഎസ്‌കെടിയു പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

കെഎസ‍്കെടിയു പുതുശേരിയിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ ജാതി അടിസ്ഥാനത്തിൽ വേതനം നിശ്‌ചയിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കെഎസ്‌കെടിയു നേതൃത്വത്തിൽ പ്രതിഷേധിച്ചു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നടന്ന പ്രക്ഷോഭത്തിൽ പട്ടികജാതി ക്ഷേമസമിതിയും കൈകോർത്തു. പുതുശേരിയിൽ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ ടി എൻ കണ്ടമുത്തൻ ഉദ്‌ഘാടനം ചെയ്‌തു. ഗുരുവായൂരപ്പൻ അധ്യക്ഷനായി. 
മുണ്ടൂരിൽ സംസ്ഥാന കമ്മിറ്റിയംഗം വി കെ ജയപ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. സുലോചന ഭാസ്‌കരൻ അധ്യക്ഷയായി. യൂണിയൻ ജില്ലാ ജോയ്‌ന്റ്‌ സെക്രട്ടറി എം ടി ജയപ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. സി എം അബ്‌ദുൾ റഹ്‌മാൻ അധ്യക്ഷനായി.
ആലത്തൂരിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി ചെന്താമരാക്ഷൻ ഉദ്‌ഘാടനം ചെയ്തു. പി അരവിന്ദാക്ഷൻ അധ്യക്ഷനായി. 
കൊല്ലങ്കോട്‌   ജില്ലാകമ്മിറ്റിയംഗം രാജൻ ഉദ്‌ഘാടനം ചെയ്തു. സി കൃഷ്‌ണൻ അധ്യക്ഷനായി. കിഴക്കഞ്ചേരിയിൽ ഏരിയ സെക്രട്ടറി എസ്‌ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. വി രാധാകൃഷ്‌ണൻ അധ്യക്ഷനായി.
 ചിറ്റൂരിൽ ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം പി വി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എൻ ഷിബു അധ്യക്ഷനായി. കുഴൽമന്ദം കുളവൻമുക്കിൽ സംസ്ഥാന കമ്മിറ്റിയംഗം ടി സി കുഞ്ഞുമോൾ ഉദ്‌ഘാടനം ചെയ്‌തു. കെ പി രവീന്ദ്രൻ അധ്യക്ഷനായി. 
മണ്ണാർക്കാട്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം എം ഉണ്ണീൻ ഉദ്‌ഘാടനം ചെയ്‌തു. പി കെ ഉമ്മർ അധ്യക്ഷനായി. 
ചെർപ്പുളശേരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ ബി സുഭാഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ നന്ദകുമാർ അധ്യക്ഷനായി. അട്ടപ്പാടിയിൽ കർഷകസംഘം ഏരിയ പ്രസിഡന്റ്‌ എൻ പി ഷാജൻ ഉദ്‌ഘാടനം ചെയ്‌തു. വി കെ ജെയിംസ്‌ അധ്യക്ഷനായി. ശ്രീകൃഷ്‌ണപുരത്ത്‌ കെഎസ്‌കെടിയു ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം പി അരവിന്ദക്ഷൻ ഉദ്‌ഘാടനം ചെയ്‌തു. എ അയ്യപ്പൻ അധ്യക്ഷനായി.  
പട്ടാമ്പിയിൽ ടി ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. പി സുബ്രഹ്മണ്യൻ അധ്യക്ഷനായി.
 തൃത്താല ചാലിശേരി പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ കെഎസ്‌കെടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി കെ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കെ പി ശ്രീനിവാസൻ അധ്യക്ഷനായി. 
ഒറ്റപ്പാലത്ത്‌ ഏരിയ സെക്രട്ടറി സി വിജയൻ ഉദ്‌ഘാടനം  ചെയ്‌തു. എം സുരേന്ദ്രൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top