05 August Thursday
രോഗികൾ കുറയുന്നു

710പേർക്ക്‌ കോവിഡ്‌ 
1,124 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
പാലക്കാട്
ജില്ലയിൽ തിങ്കളാഴ്ച 710പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,124പേർ‍ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 348പേർ, ഉറവിടം അറിയാതെ രോഗംബാധിച്ച 359പേർ, മൂന്ന്‌ ആരോഗ്യപ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടും. 6,651 പേരെയാണ്‌ പരിശോധിച്ചത്‌.  10.67 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്‌.
ജില്ലയിൽ 6,119പേർ ചികിത്സയിലുണ്ട്‌. പാലക്കാട് ജില്ലക്കാരായ ഒരാൾവീതം ആലപ്പുഴ, കണ്ണൂർ, കാസർകോട്‌, രണ്ടുപേർ വയനാട്, മൂന്നുപേർ കോട്ടയം, അഞ്ചുപേർ വീതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആറുപേർ കോഴിക്കോട്, ഏഴുപേർ ഇടുക്കി, 19പേർ എറണാകുളം, 51 പേർ തൃശൂർ, 107പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
മാസ്‌ക് ധരിക്കാത്തതിന്‌ 
353 കേസ്
പാലക്കാട്‌
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 353 പേർക്കെതിരെ പൊലീസ് കേസെടുത്തു. 
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന്‌ പൊലീസ്‌ 103 കേസ് രജിസ്റ്റർ ചെയ്തു. 124 പേരെ അറസ്റ്റ് ചെയ്തു. 218 വാഹനങ്ങളും പിടിച്ചെടുത്തു. 
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 181 മാനദണ്ഡ ലംഘനം കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top