പാലക്കാട്
സ്കൂൾ പാചകതൊഴിലാളികളെ താൽക്കാലിക ജീവനക്കാരായി അംഗീകരിക്കണമെന്ന് പാചക തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്തു. കെ പി രാധാകൃഷ്ണൻ അധ്യക്ഷനായി.
സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി മനോമോഹൻ, യൂണിയൻ ജില്ലാ സെക്രട്ടറി കെ എൻ നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം എം ഷാബിറ എന്നിവർ സംസാരിച്ചു. സ്കൂൾ പാചക തൊഴിലാളികൾക്ക് മിനിമം കൂലിയും സേവന വ്യവസ്ഥയും നടപ്പിലാക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികൾ: എം ഷാബിറ (പ്രസിഡന്റ്), കെ പി രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ എൻ നാരായണൻ (സെക്രട്ടറി), കെ രാധാകൃഷ്ണൻ (ജോ.സെക്രട്ടറി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..