02 December Wednesday

കോവിഡ്‌ ഭീതിയിലും റെയിൽവേ ജീവനക്കാർ ജോലിക്കെത്തണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ഷൊർണൂർ
കോവിഡ് –-19 പ്രതിരോധത്തിന്റെ ഭാഗമായി ജനതാ കർഫ്യു പോലുള്ള പ്രധാന മുൻകരുതൽ ഉണ്ടെങ്കിലും റെയിൽവേയിലെ ഓപ്പൺ ലൈൻ ജീവനക്കാർ ജോലിയിൽ തന്നെയാണ്. ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്‌റ്റേഷനിലാണ്‌ ജീവനക്കാർ ജോലിക്കെത്തേണ്ടി വരുന്നത്‌. 
യാത്രാ  തീവണ്ടികളുടെ സർവീസ് പൂർണമായും നിർത്തി വരികയാണ്. 
റെയിൽവേയിലെ വിവിധ പ്രൊഡക്ഷൻ യൂണിറ്റുകളും വർക്ക് ഷോപ്പുകളും പ്രവർത്തനം നിർത്താൻ നിർദേശിച്ചെങ്കിലും പരിമിതമായി ജീവനക്കാരെ ഉപയോഗിക്കാനാണ്‌ റെയിൽവേ നിർദേശം. ഇതോടെ ജീവനക്കാരും പ്രതിരോധത്തിലായി. 
വിവിധ വിഭാഗങ്ങളിലെ ഓപ്പൺ ലൈൻ ജീവനക്കാർക്ക്‌  മുൻകരുതലുകളുടെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും  ഭക്ഷിണ റെയിൽവേ  എംപ്ലോയീസ് യൂണിയൻ (ഡിആർഇയു) ഷൊർണൂർ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top