30 May Saturday

ദാഹമകറ്റാൻ കൂട്ടത്തോടെ പക്ഷികൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കൂറ്റനാട്
വേനൽ കടുത്തതോടെ ദാഹമകറ്റാൻ പാടശേഖരങ്ങളിൽനിന്ന്‌ കൊക്കുകൾ കൂട്ടത്തോടെ എത്തുകയാണ്‌ വെള്ളമുള്ള ഇടങ്ങളിലേക്ക്.
 കൊയത്തുകഴിഞ്ഞ പാടശേഖരങ്ങളിലെ ധാന്യങ്ങൾ ഭക്ഷിച്ച ശേഷമാണ് വെള്ളം കെട്ടി നിൽക്കുന്ന തോടുകളിലേക്ക് ഇവ പറന്നെത്തുന്നത്. പാലക്കാട്–-തൃശൂർ ജില്ലാതിർത്തിയായ ചാലിശേരി -കല്ലുപുറം തോട്ടിൽ ഇത്‌ സ്ഥിരം കാഴ്‌ചയാവുകയാണ്‌. ദാഹം അകറ്റിയ ശേഷം പക്ഷികളെല്ലാം ഏറെ നേരം വെള്ളത്തിനരികെ കൂട്ടം കൂടി  ഇരിക്കുന്നതും കൗതുകമുള്ള കാഴ്‌ചയാണ്‌.
പ്രധാന വാർത്തകൾ
 Top