25 May Monday

ശ്രീകൃഷ്‌ണപുരം ബ്ലോക്കിന്‌ വീണ്ടും നേട്ടം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ശ്രീകൃഷ്ണപുരം
2019- –-20 വർഷത്തിൽ വിവിധ ഇനങ്ങളിലായി പ്ലാൻ ഗ്രാന്റ്‌, മെയിന്റനൻസ് ഗ്രാന്റ്‌ എന്നീ വകയിൽ അനുവദിച്ച മുഴുവൻ തുകയും വിവിധ പദ്ധതികൾക്കായി വിനിയോഗിച്ച്‌ നൂറ് ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ പ്രഥമ ബ്ലോക്ക്‌ പഞ്ചായത്തായി ശ്രീകൃഷ്‌ണപുരം. 
സംസ്ഥാനത്ത്‌ ഇടുക്കി ജില്ലയിലെ ഇളംദേശം ബ്ലോക്കും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരവുമാണ് ഈ നേട്ടം കൈവരിച്ച രണ്ടു ബ്ലോക്കുകൾ. ജനറൽ പ്ലാൻ ഫണ്ടിനത്തിൽ 3.76 കോടി, പട്ടികജാതി വിഭാഗത്തിൽ 1.83 കോടി, പട്ടികവർഗ വിഭാഗത്തിൽ 4.5 ലക്ഷം, മെയിന്റനൻസ് ഗ്രാന്റ്‌ ഇനത്തിൽ 49.24 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് ലഭിച്ചത്. 
6.12 കോടി രൂപയുടെ ഗ്രാന്റുകൾക്ക് പുറമേ വിവിധ സബ്സിഡികൾ, വായ്പകൾ, എന്നിവയെല്ലാം ചേർത്താൽ ഒമ്പത്‌ കോടി രൂപയുടെ പദ്ധതി അടങ്കലാണ് നടപ്പിലാക്കിയത്. കഴിഞ്ഞ നാലു പദ്ധതി വർഷങ്ങളിലും ശ്രീകൃഷ്ണപുരം ബ്ലോക്കിന് നൂറ് ശതമാനം ചെലവു തന്നെയാണ് ഉണ്ടായിരുന്നത്.
പ്രധാന വാർത്തകൾ
 Top