29 May Friday

കോവിഡ്‌–-19: നിർദേശം ലംഘിച്ചതിന്‌ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

പട്ടാമ്പി 
വിദേശത്തുനിന്ന്‌ നാട്ടിലെത്തികോവിഡ്‌–-19  നിരീക്ഷണ  കാലയളവിൽ നാട്ടിൽ കറങ്ങിനടന്നയാൾക്കെതിരെ കേസെടുത്തു. ആമയൂർ കമ്പനിപ്പറമ്പ് ചുണ്ടേൽ തേടിയിൽ അബ്ദുൾ റഹ്മാന്റെ മകൻ ഷമീമിന്‌ എതിരെയാണ്‌ ആരോഗ്യ വകുപ്പിന്റെ നിർദേശത്തിന്റെ ഭാഗമായി കൊപ്പം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്‌. കഴിഞ്ഞ ദിവസം 
വിദേശത്തുനിന്ന്‌ നാട്ടിലെത്തിയ ഷെമീമിനോട് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. നിരവധി തവണ നിർദേശം ലംഘിച്ച ഇയാൾ നാട്ടിൽ കറങ്ങിനടന്നതോടെയാണ്‌ കേസെടുത്തത്‌. നിരീക്ഷണ കാലയളവിൽ പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ തിങ്കളാഴ്ച മുതൽ നടപടി ശക്തമാക്കുമെന്ന്‌ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top