30 May Saturday

ദേശീയ സംസ്കൃത സ്കോളർഷിപ് ലഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ശ്രീകൃഷ്ണപുരം
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ 48 പേർക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് 15 പേർക്കും ദേശീയ സംസ്കൃത സ്കോളർഷിപ്.
 ഹൈസ്കൂൾ വിഭാഗത്തിന് 2,500 രൂപ വീതവും ഹയർസെക്കൻഡറി വിഭാഗത്തിന് 3,000 രൂപ വീതവും ഓരോ സംസ്കൃത വിദ്യാർഥിക്കും ലഭിക്കും. കാലടി സംസ്കൃത സർവകലാശാലയുടെ സംസ്കൃതം സ്കോളർഷിപ്പിന് 11 വിദ്യാർഥികൾ അർഹരായി. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് യഥാക്രമം 500, 1,000, 2,000 രൂപ വീതം ലഭിക്കും. 
പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷം നടത്തിയ സ്കോളർഷിപ് പരീക്ഷയിൽ ചെർപ്പുളശേരി ഉപജില്ലാ തലത്തിലും മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ തലത്തിലും മാതൃകാ സംസ്കൃത വിദ്യാലയം നൂറ് ശതമാനം വിജയം നേടി. മാതൃകാസംസ്കൃത വിദ്യാലയം പദ്ധതിയുടെ ഭാഗമായ പ്രാരംഭ, അനൗപചാരിക പരീക്ഷകൾ 88 വിദ്യാർഥികൾ എഴുതി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top