25 May Monday

4700 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പാലക്കാട് 
കോവിഡ്‌–-19 പശ്ചാത്തലത്തിൽ ജില്ലയിൽ 4700 പേർ നിരീക്ഷണത്തിൽ. 4675 പേർ വീടുകളിലും 15 പേർ ജില്ലാ ആശുപത്രിയിലും ഏഴുപേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്നുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. 
ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടന്ന്‌ ഡിഎംഒ കെ പി റീത്ത അറിയിച്ചു. ഞായറാഴ്ച പുതുതായി ഒമ്പതുപേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 147 സാമ്പിൾ പരിശോധിച്ചതിൽ 104 എണ്ണവും നെഗറ്റീവാണ്‌. ഇതുവരെ 1186 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. 1282 ഫോൺ കോളുകളാണ് കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്. 
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പർ: 0491 2505264, 2505189.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top