29 May Friday
കോവിഡ്‌-19

മണ്ണൂരിൽ വീടുകളിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ഒറ്റപ്പാലം
മണ്ണൂരിൽ കോവിഡ്‌–-19 വീട്ടുനിരീക്ഷണത്തിലുള്ളവർ കറങ്ങി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് മിന്നൽ പരിശോധനയും ബോധവൽക്കരണവും നടത്തി. നിരീക്ഷണത്തിലുള്ളവർ കറങ്ങിനടന്നാൽ  നിയമനടപടി സ്വീകരിക്കുമെന്ന്‌ പൊലീസും ആരോഗ്യ വകുപ്പും വീടുകളിലെത്തി അറിയിച്ചു.  
പഞ്ചായത്ത്  അധികൃതർ, ആരോഗ്യ വകുപ്പ്, ജനമൈത്രിപൊലീസ് എന്നിവരുടെ സംഘമാണ്‌ വീടുകളിലെത്തിയത്‌.  വിദേശത്ത് നിന്ന് എത്തിയവരുടെ വീടുകൾ സന്ദർശിച്ച സംഘം ഓട്ടോ സ്‌റ്റാൻഡുകളിലും  ബോധവൽക്കരണം നടത്തി. മണ്ണൂർ പഞ്ചായത്തിൽ നിലവിൽ 62 പേർ നിരീക്ഷണത്തിലുണ്ട്‌. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ വി സ്വാമിനാഥൻ, ജെഎച്ച്ഐ ശർമ, വളണ്ടിയർമാരായ രുഗ്മിണി, സുമലത, ജനമൈത്രി പൊലീസുകാരായ ലിജിൽ, ജുനിത എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്‌.
പ്രധാന വാർത്തകൾ
 Top