01 December Tuesday

ജയിലിലും നിരീക്ഷണ മുറികൾ

ശരത‌് കൽപ്പാത്തിUpdated: Sunday Mar 22, 2020
പാലക്കാട് 
ജയിലുകളിലും നിരീക്ഷണവും ജാഗ്രതയും കർശനമാക്കുന്നു. പുതിയ തടവുകാരെ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ രണ്ടാഴ്‌ച നിരീക്ഷണത്തിൽ പാർപ്പിക്കും. പിന്നീട് ഇവിടെനിന്ന്‌ ലോക്കപ്പിലേക്ക് മാറ്റും. ഇതിനായി മലമ്പുഴ ജില്ലാ ജയിലിൽ മൂന്ന്‌ മുറികൾ സജ്ജീകരിച്ചു. 
കോവിഡ്----–-19 ആശങ്ക വിതയ്ക്കുമ്പോൾ മുഖ്യമന്ത്രിയുടെ ജാഗ്രതാ നിർദേശത്തിനൊപ്പം നീങ്ങുകയാണ് ജയിലുകളും. മലമ്പുഴ ജില്ലാ ജയിലിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്‌. തടവുകാരെ സന്ദർശിക്കാനെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. 
ഒന്നരമീറ്റർ അകലം പാലിച്ചാണ് സന്ദർശനം അനുവദിക്കുക. ഇതിനായി കയർകെട്ടി തിരിച്ചിട്ടുണ്ട്. ഗേറ്റ് കടന്ന് അകത്തേക്ക് വരുന്ന ജീവനക്കാർ, തടവുകാർ, പൊലീസുകാർ, സന്ദർശകർ ഉൾപ്പടെയുള്ളവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയ ശേഷമേ അകത്തേക്ക് പ്രവേശനമുള്ളൂ. ജയിലർമാർ മാസ്ക് ധരിച്ചാണ് ജോലികൾ ചെയ്യുന്നത്. 
തടവുകാർക്ക്‌ ചുമയോ മറ്റ് അസുഖമോ ശ്രദ്ധയിൽപെട്ടാൽ ഉടൻ മാസ്ക് നൽകും.  ഇവിടെ 240 തടവുകാരാണുള്ളത്. ഇതിൽ എട്ടുപേർ മാത്രമാണ് ശിക്ഷ അനുഭവിക്കുന്നത്‌. ബാക്കിയുള്ളവർ റിമാൻഡ് പ്രതികളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top