31 March Tuesday

‘കോവിഡ്‌ 19’ പാലക്കാട്‌ സ്വദേശിക്കല്ല

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പാലക്കാട്‌
കഴിഞ്ഞ ദിവസം പാലക്കാട്‌ ജില്ലയിൽ കോവിഡ്‌–-19 സ്ഥിരീകരിച്ചയാൾ മലപ്പുറം മഞ്ചേരി സ്വദേശിയാണെന്ന്‌ മലപ്പുറം കലക്ടർ വ്യക്തമാക്കി. ഇയാൾ ബ്രിട്ടനിൽനിന്ന്‌ വന്നയാളാണ്‌. 
രോഗം സ്ഥിരീകരിച്ചശേഷം ഇയാൾ മലപ്പുറം ജില്ലയിൽ പ്രവേശിച്ചിട്ടില്ല. 18ന്‌ പുലർച്ചെ 2.30ന്‌ എമിറേറ്റ്‌സിന്റെ ഇ കെ 0532 നമ്പർ വിമാനത്തിൽ ദുബായിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. അവിടെനിന്നുതന്നെ കളമശേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക്‌ മാറ്റി. ബ്രിട്ടനിൽനിന്ന്‌ എത്തിയ സംഘത്തോടൊപ്പമാണ്‌ ഇയാളും ഇറങ്ങിയത്‌. നേരിട്ട്‌ ആശുപത്രിയിലേക്ക്‌ മാറ്റിയതിനാൽ ഇയാൾ വിമാനത്താവളത്തിന്‌ പുറത്ത്‌ ആരുമായും ബന്ധപ്പെട്ടിട്ടില്ല. 
സ്വീകരിക്കാൻ എത്തിയവരെയും സുഹൃത്തുക്കളെയും കാണാനും അനുവദിച്ചില്ല. അതിനാൽ ആശങ്ക വേണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. 18ന്‌ മഞ്ചേരി സ്വദേശി യാത്ര ചെയ്‌ത എമിറേറ്റ്‌സ്‌ ഇ കെ 0532 നമ്പർ വിമാനത്തിലെ യാത്രക്കാർ നിർബന്ധമായും 14 ദിവസം വീടുകളിൽ ഐസൊലേഷനിൽ കഴിയണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിർദേശം നൽകിയിരുന്നു. നിലവിൽ പാലക്കാട്‌ ജില്ലയിൽ ആർക്കും കോവിഡ്‌–-19 സ്ഥിരീകരിച്ചിട്ടില്ല.
പ്രധാന വാർത്തകൾ
 Top