02 December Wednesday

ചാവടിയിൽ വാഹനം തടഞ്ഞ്‌ തമിഴ്‌നാട്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പാലക്കാട്‌
കേരളത്തിൽനിന്ന്‌ പോകുന്ന വാഹനങ്ങൾ തമിഴ്‌നാട്ടിൽ ഉദ്യോഗസ്ഥർ തടയുന്നു. കാർ, ബൈക്ക്‌ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളും കടത്തിവിടുന്നില്ല. 
കോയമ്പത്തൂർ കലക്ടർ കെ രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ്‌ കോയമ്പത്തൂരിനുസമീപം കെ ജി ചാവടി ദേശീയപാതയിൽ വൻ സന്നാഹമൊരുക്കി വാഹനങ്ങൾ തടയുന്നത്‌. ചാവടിയിൽവച്ചുതന്നെ വാഹനങ്ങൾ തിരിച്ചുവിടുകയാണ്‌. അത്യാവശ്യമാണെങ്കിൽ രേഖകൾ കാണിച്ചാൽ മാത്രമാണ്‌ വാഹനങ്ങൾ കടത്തിവിടുന്നത്‌. 
ചരക്ക്‌ വാഹനങ്ങളിലെ ഡ്രൈവർമാരെ കർശന പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ പോകാൻ അനുവദിക്കുന്നത്‌. ഇതിനായി അമ്പതോളം വരുന്ന ആരോഗ്യ പ്രവർത്തകരും  രംഗത്തുണ്ട്‌. ഡോക്ടർമാർ, ആംബുലൻസ്‌ എന്നിവയും സജ്ജമാക്കി. 
31 വരെ നിയന്ത്രണം തുടരുമെന്ന്‌ കലക്ടർ കെ രാജമാണിക്യം പറഞ്ഞു. ചരക്ക്‌ വാഹനങ്ങൾക്ക്‌ നിയന്ത്രണം ബാധകമല്ലെങ്കിലും ചരക്ക്‌ നീക്കവും കുറഞ്ഞിട്ടുണ്ട്‌. തമിഴ്‌നാട്ടിൽനിന്നുള്ള പച്ചക്കറി, മറ്റ്‌ അവശ്യവസ്‌തുക്കൾ എന്നിവ കേരളത്തിലേക്ക്‌ വരുന്നതിന്‌ തടസ്സമില്ല. 
ആനക്കട്ടി, വേലന്താവളം,   ഗോപാലപുരം, മീനാക്ഷിപുരം,  നടുപ്പുണി തുടങ്ങിയ ചെക്‌പോസ്‌റ്റുകളിലും തമിഴനാട്‌  സർക്കാർ പരിശോധന കർശനമാക്കി. 
ഇതുവഴിയും സ്വകാര്യ വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. നിയന്ത്രണം കർശനമായതോടെ തമിഴ്‌നാട്ടിലേക്കുള്ള കെഎസ്‌ആർടിസി സർവീസ്‌ പൂർണമായും നിർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top