Deshabhimani

മനസ്സുകളിലേക്ക്‌ പടർന്ന്‌...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 11:16 PM | 0 min read

 

പാലക്കാട്‌
ഓരോദിനം പിന്നിടുന്തോറും മണ്ഡലത്തിൽ കൂടുതൽ സ്വീകാര്യനായി എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ. നാനാമേഖലയിൽനിന്നുള്ള പിന്തുണ പര്യടനത്തിൽ വ്യക്തം. ഞായറാഴ്‌ച മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച്‌ വോട്ടഭ്യർഥിച്ചു. രാവിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽനിന്നായിരുന്നു തുടക്കം. മേപ്പറമ്പ്‌ സിഎസ്‌ഐ ചർച്ചിലെത്തി ഫാ. പി എൽ ഡെന്നിയുമായി സംസാരിച്ചു. വൈകിട്ട്‌ പാലക്കാട്‌ സെന്റ്‌ സെബാസ്‌റ്റ്യൻ ചർച്ചിലെത്തി വോട്ട്‌ അഭ്യർഥിച്ചു. പാത്തിക്കൽ കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിലെത്തി അന്നദാനത്തിൽ പങ്കെടുത്തു. കണ്ണാടി, യാക്കര, മേപ്പറമ്പ്, കൊപ്പം, ചക്കാന്തറ എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി കെ നൗഷാദ്, ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, അജിത്ത് സക്കറിയ, വി സരള, കുമാരി, സി പി പ്രമോദ്, വി രാധാകൃഷ്ണൻ, വിപിൻ ദാസ്, ആർ ജയദേവൻ എന്നിവർ ഒപ്പമുണ്ടായി.
പര്യടനം ഇന്ന്‌
പാലക്കാട്‌
ഡോ. പി സരിൻ തിങ്കൾ പകൽ മൂന്നിന്‌ കണ്ണാടി പാത്തിക്കലിൽ മുതിർന്ന നേതാവ് കുഞ്ഞുമായാണ്ടിയെ കാണും. കണ്ണാടിയിലെ വിവിധയിടങ്ങളിൽ വോട്ടർമാരെ കാണും.


deshabhimani section

Related News

0 comments
Sort by

Home