01 June Monday

തുടർസാക്ഷരതാ കലോത്സവത്തിൽ ഒറ്റപ്പാലം ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

തുടർ സാക്ഷരതാ കലോത്സവം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലങ്കോട് 
തുടർസാക്ഷരതാ ജില്ലാ കലോത്സവത്തിൽ 60 പോയിന്റ് നേടി ഒറ്റപ്പാലം ബ്ലോക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലങ്കോട് രണ്ടാം സ്ഥാനവും തൃത്താല മൂന്നാം സ്ഥാനവും നേടി. കൊടുവായൂർ ഗവ. ഹയർ സെക്കന്‍ഡറി  സ്കൂളിൽ  മന്ത്രി കെ കൃഷ്ണൻകുട്ടി കലോത്സവം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌   കെ ശാന്തകുമാരി അധ്യക്ഷയായി . രമ്യ ഹരിദാസ് എംപി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശാരദ തുളസീദാസ് ,ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷ എ ഗീത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  എൻ എസ് ശിൽപ്പ, കെ സന്തോഷ് കുമാർ, എം കെ ദേവി, എം എ ഗണേശൻ, ദീപ ജയിംസ് എന്നിവർ സംസാരിച്ചു . ജി കൃഷ്ണപ്രസാദ് സ്വാഗതവും പാർവതി നന്ദിയും പറഞ്ഞു.
സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശാരദ തുളസീദാസ് അധ്യക്ഷയായി.
പ്രധാന വാർത്തകൾ
 Top