15 November Friday
സ്‌പെഷ്യൽ സ്കൂൾ കലോത്സവം

മലപ്പുറത്തിന് കിരീടം

എം സനോജ്‌Updated: Monday Oct 21, 2019

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മലപ്പുറത്തിന് പി ഉണ്ണി എംഎൽഎ സ്വർണക്കപ്പ് സമ്മാനിക്കുന്നു

ഒറ്റപ്പാലം
സംസ്ഥാന സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മലപ്പുറത്തിന് ഓവറോള്‍ കിരീടം. 340 പോയിന്റ് നേടിയാണ് മലപ്പുറം സ്വർണക്കപ്പില്‍  മുത്തമിട്ടത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച, കേൾവി പരിമിത വിഭാഗത്തിലെ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ എ ഗ്രേഡ് നേടിയാണ് മലപ്പുറം മുന്നിലെത്തിയത്. 
310 പോയിന്റ് നേടി കോഴിക്കോട് രണ്ടാംസ്ഥാനവും. 301 പോയിന്റോടെ പാലക്കാട് മൂന്നാംസ്ഥാനവും നേടി.
ജില്ലാ അടിസ്ഥാനത്തിൽ കേൾവി പരിമിതരുടെ (എച്ച്ഐ) വിഭാഗത്തിൽ അഞ്ചാം ക്ലാസുമുതൽ പത്തുവരെ 70 പോയിന്റോടെ പത്തനംതിട്ട ഒന്നാംസ്ഥാനം നേടി. 14 എ ഗ്രേഡ് നേടിയാണ് ഒന്നാമതെത്തിയത്. 64 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനവും  60 പോയിന്റോടെ എറണാകുളവും കോഴിക്കോടും മൂന്നാമതെത്തി. 
കാഴ്ച പരിമിതരുടെ യുപി വിഭാ​ഗത്തില്‍  63 പോയിന്റോടെ കോട്ടയം ഒന്നാംസ്ഥാനത്തെത്തി. 12 എ ഗ്രേഡും ഒരു ബി ഗ്രേഡും നേടിയാണ്  ഒന്നാംസ്ഥാനം നേടിയത്. 61 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനവും 56 പോയിന്റോടെ തിരുവനന്തപുരം മൂന്നാംസ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ 68 പോയന്റോടെ മലപ്പുറം ഒന്നാംസ്ഥാനം നേടി. 13 എ ഗ്രേഡും ഒരു ബി ഗ്രേഡും നേടിയാണ് മലപ്പുറം ഒന്നാമതെത്തിയത്. 53 പോയിന്റോടെ കോട്ടയം രണ്ടാംസ്ഥാനവും 52 പോയിന്റോടെ തൃശൂർ മൂന്നാംസ്ഥാനവും നേടി.
എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗത്തിൽ 68 പോയിന്റ്‌ നേടി തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി.
13 എ ഗ്രേഡും ഒരു ബി ഗ്രേഡും നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. 53 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനവും 40 പോയിന്റോടെ പാലക്കാട് മൂന്നാംസ്ഥാനവും നേടി. 
 കേൾവി പരിമത വിഭാഗത്തിൽ അഞ്ചുമുതൽ പത്താം ക്ലാസ് വരെയുള്ള വിഭാ​ഗത്തില്‍ 70 പോയിന്റോടെ പത്തനംതിട്ട ഒന്നാംസ്ഥാനം നേടി. 64 പോയിന്റോടെ മലപ്പുറം രണ്ടാംസ്ഥാനം നേടി. 60 പോയിന്റ് നേടി എറണാകുളവും കോഴിക്കോടും മൂന്നാംസ്ഥാനത്തെത്തി.
 മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴുവരെയുള്ള മത്സരത്തിൽ 35 പോയിന്റോടെ മലപ്പുറം ഒന്നാംസ്ഥാനം നേടി. നാല് എ ഗ്രേഡും അഞ്ച് ബി ഗ്രേഡും നേടിയാണ് മലപ്പുറം ഒന്നാമതെത്തിയത്.
 29 പോയിന്റ് നേടി തിരുവനന്തപുരം രണ്ടാംസ്ഥാനവും 20 പോയിന്റ് നേടി കോട്ടയം മൂന്നാംസ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ 41 പോയിന്റോടെ പാലക്കാട് ഒന്നാംസ്ഥാനം നേടി. ഏഴ് എ ഗ്രേഡും രണ്ട് ബി ഗ്രേഡും നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് എത്തിയത്. 38 പോയിന്റോടെ എറണാകുളം രണ്ടാംസ്ഥാനവും 37 പോയിന്റോടെ മലപ്പുറം മൂന്നാമതെത്തി.
കലോത്സവത്തിന്റെ സമാപനം വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ എം നാരായണൻ നമ്പൂതിരി അധ്യക്ഷനായി. 
എഡിപിഐ സി എ സന്തോഷ് കലോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും നടത്തി. പി ഉണ്ണി എംഎൽഎ സമ്മാനം നൽകി. നഗരസഭ വൈസ് ചെയർപേഴ്‌സൻ കെ രത്നമ്മ, സത്യൻ പെരുമ്പറക്കോട്, എൽ ആർ ഹേമ, വി സുകുമാരൻ എന്നിവർ സംസാരിച്ചു. ഡിഡി പി കൃഷ്ണൻ സ്വാഗതവും യു എ മജീദ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top