18 September Wednesday

മുത്തൂറ്റ് പണിമുടക്ക് പൂര്‍ണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരുടെ പണിമുടക്ക്‌ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌ 
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ  അനിശ്ചിതകാല പണിമുടക്ക്‌ തുടങ്ങി. ജില്ലയിലെ 31 ബ്രാഞ്ചുകളിലെ മുഴുവൻ ജീവനക്കാരും പണിമുടക്കി. 
ശമ്പളവർധന നടപ്പാക്കുക, തൊഴിൽ നിയമലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. തൃശൂർ, പാലക്കാട്‌ റീജണലിന്റെ കീഴിലെ മുഴുവൻ ബ്രാഞ്ചുകളിലും പണിമുടക്ക്‌ പൂർണമായി. 
ചന്ദ്രനഗർ ബ്രാഞ്ചിനു മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമസമിതി ക്രഷേ വർക്കേഴ്സ് ആൻഡ്‌ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ വിജയകുമാർ അധ്യക്ഷനായി. 
എഐടിഎ ജില്ലാ പ്രസിഡന്റ്‌ സുരേഷ് ബാബു,  കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 
കെ ടി മനോജ് കുമാർ സ്വാഗതവും രാഹുൽ ഗുപ്ത നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top