31 July Saturday
കെഎസ്‌ഇബി സേവന നിരതർ

സ്വയം മീറ്റര്‍ റീഡിങ് 
ഫലപ്രദമാകുന്നു

സ്വന്തം ലേഖകൻUpdated: Monday Jun 21, 2021
പാലക്കാട്‌
കോവിഡ്‌ പ്രതിസന്ധിയിൽ വൈദ്യുതി സ്വയം ബില്ല്‌ കണക്കാക്കാൻ ഉപഭോക്താക്കൾക്ക്‌  വൈദ്യുതിവകുപ്പ്‌ അനുമതി നൽകിയത്‌ ഗുണകരമാകുന്നു. നിരവധി പേർ  ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെട്ട്‌ വൈദ്യുതിബിൽ കൃത്യമായി അടയ്‌ക്കാൻ മുന്നോട്ടുവന്നിട്ടുണ്ടെന്ന്‌ വൈദ്യുതി വകുപ്പ്‌ അധികൃതർ അറിയിച്ചു. 
സ്വയം ബില്ല്‌ കണക്കാക്കാം 
പല പ്രദേശങ്ങളും നിയന്ത്രിതമേഖലയായതിനാൽ ഇവിടങ്ങളിൽ പ്രത്യേക ആപ്‌ വഴിയാണ്‌ മീറ്റർ റീഡിങ് എടുക്കുന്നത്‌. ഇങ്ങനെ ലഭിക്കുന്ന ബില്ല്‌ ഉപഭോക്താക്കൾക്ക്‌ പരിശോധിക്കാൻ കെഎസ്‌ഇബി അവസരം ഒരുക്കിയിട്ടുണ്ട്‌.  
www.kseb.in/bill/calculator/v14/ എന്ന സൈറ്റിൽ ബില്ല്‌ കണക്കുകൂട്ടാനും പിശകുണ്ടെങ്കിൽ കെഎസ്‌ഇബിയുടെ ശ്രദ്ധയിൽപ്പെടുത്താനും സാധിക്കും. നേരിട്ടെത്തി പണമടയ്ക്കാൻ ബുദ്ധിമുട്ട്‌ നേരിടുന്ന സന്ദർഭത്തിൽ ഒഴിവാക്കാൻ ഓൺലൈൻസംവിധാനം കാര്യക്ഷമമാണ്‌. പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഓൺലൈൻവഴി പണമടയ്ക്കുമ്പോൾ അധികചാർജ്‌ ജൂലൈ 31വരെ ഒഴിവാക്കി.
■ ജാഗ്രതയോടെ
കഴിഞ്ഞ മാസംതന്നെ മഴക്കാലത്തെ മുൻനിർത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യപടിയായി വൈദ്യുതിലൈനുകൾക്ക്‌ ഭീഷണിയായ മരങ്ങളും ചില്ലകളും വെട്ടിമാറ്റി. വൈദ്യുതിത്തൂണുകളിലും എർത്ത്‌ വയറുകളിലും പടർന്ന വള്ളിച്ചെടികൾ നീക്കം ചെയ്തു. മഴയെത്തിയ ജൂൺ ആദ്യംതന്നെ മഴക്കാലത്ത്‌ വൈദ്യുതി കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതൽ എല്ലാവരിലുമെത്തിക്കാൻ സമൂഹമാധ്യമങ്ങളിൽ ക്യാമ്പയിനും സജീവമാക്കി. ജീവനക്കാർക്ക്‌ മഴക്കോട്ടുകളും മറ്റ്‌ ഉപകരണങ്ങളും നൽകി.
■കോവിഡാണെങ്കിലും 
വെളിച്ചമണയില്ല
കോവിഡ്‌ പടർന്നതിനെത്തുടർന്ന്‌ ജീവനക്കാരുടെ എണ്ണം കുറച്ചെങ്കിലും വൈദ്യുതിബന്ധം തടസ്സപ്പെടാതിരിക്കാനുള്ള പരിശ്രമത്തിലാണ്‌ കെഎസ്‌ഇബി. വർക്ക്‌ ഫ്രം ഹോം, ഓൺലൈൻ ക്ലാസ്‌ എന്നിവ വർധിച്ചതിനാൽ ജോലിഭാരവും കൂടി. പരാതികളെല്ലാം കഴിയുന്നതും വേഗം പരിഹരിക്കുന്നു. 
പാലക്കാട്‌ സർക്കിളിലെ 1200 ഫീൽഡ്‌ ജീവനക്കാർ മൂന്ന്‌ ഷിഫ്റ്റിലായാണ്‌ 24 മണിക്കൂറും പ്രവർത്തിക്കുന്നത്‌. കോവിഡ്‌ ബാധിതരുടെ വീട്ടിൽ വൈദ്യുതി തടസ്സപ്പെട്ടാൽ ഉടനെ അത്‌ ലഭ്യമാക്കാൻ നടപടിയെടുക്കും. എന്നാൽ രോഗബാധിതരുണ്ടെന്ന വിവരം ജീവനക്കാരെ അജാറിയിക്കണം. പിപിഇ കിറ്റടക്കമുള്ള സുരക്ഷാസൗകര്യങ്ങളുമായി എത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top