25 May Monday

തമിഴ്‍നാട്ടിലേക്ക് കെഎസ്ആര്‍ടിസി സർവീസ്‌ തുടരും

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

കോവിഡ്‐19 ന്റെ പശ്ചാലത്തില്‍ തമിഴ്‍നാട് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയതോടെ രൂപപ്പെട്ട വാഹനങ്ങളുടെ നീണ്ടനിര. ചാവടിയില്‍ നിന്നുള്ള ദൃശ്യം ഫോട്ടോ : സുമേഷ്‌ കോടിയത്ത്‌

പാലക്കാട്
അതിർത്തിയിൽ കോവിഡ്–- 19 പരിശോധന കർശനമാണെങ്കിലും കെഎസ്ആർടിസി പതിവുപോലെ സർവീസ് തുടരും. 
തമിഴ്‍നാട്ടിലേക്കടക്കം എല്ലാ സർവീസുകളും നടത്തുമെന്ന് എടിഒ ടി എ ഉബൈദ് അറിയിച്ചു. തമിഴ്‍നാട്‌ ട്രാൻസ്പോർട്ട്‌ കോർപറേഷൻ സർവീസ് നിർത്തിയെങ്കിലും കെഎസ്ആർടിസി സർവീസികൾക്ക്‌  തടസമുണ്ടാകില്ല. പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സർവീസ് നിർത്താൻ തമിഴ്‍നാട്  ആവശ്യപ്പെട്ടിട്ടില്ല. തിരക്ക് കുറഞ്ഞാൽ സർവീസുകൾ വെട്ടിക്കുറയ്‍ക്കുന്നത്‌ ആലോചിക്കും. 
എങ്കിലും പരമാവധി ഓടാനാണ്‌ കെഎസ്ആർടിസിയുടെ തീരുമാനം. 
സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള സർവീസുകൾക്ക് നിയന്ത്രണമുണ്ടാവില്ല. ഡ്രൈവർമാരും കണ്ടക്‍ടർമാരും എല്ലാവിധ സുരക്ഷാ മുൻകരുതലുകളും എടുക്കും. 
വെള്ളിയാഴ്‌ച പത്ത്‌ സർവീസാണ്‌ കോയമ്പത്തൂരിലേക്ക്‌ കെഎസ്‌ആർടിസി നടത്തിയത്‌.
പ്രധാന വാർത്തകൾ
 Top