25 May Monday

‘ദേശാഭിമാനി’യിൽ സുരക്ഷിതയാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

സാനിറ്റൈസർ സൗകര്യമൊരുക്കിയ ജനാർദനന്റെ ഓട്ടോറിക്ഷ

ഒറ്റപ്പാലം 
ലോകം മുഴുവൻ കോവിഡ്‌–-19 ഭീതിയിൽ കഴിയുമ്പോൾ സുരക്ഷിതയാത്ര ഒരുക്കുകയാണ്‌ വാണിയംകുളം സ്റ്റാൻഡിലെ ‘ദേശാഭിമാനി’ ഓട്ടോറിക്ഷ. സാനിറ്റൈസറും ഹാൻഡ്‌ വാഷും കൈകഴുകുന്നതിനുള്ള വെള്ളവും ഒരുക്കിയാണ്‌ ഈ മുച്ചക്രവാഹനം ഗ്രാമ–-നഗര വീഥികൾ താണ്ടുന്നത്‌. പനയൂർ മണ്ഡലത്തൊടി വീട്ടിൽ ജനാർദനൻ ആണ്‌ ഓട്ടോയിൽ കയറുന്നവർക്ക്‌ സുരക്ഷ ഒരുക്കുന്നത്‌. 
സാനിറ്റൈസറോ ഹാൻഡ്‌ വാഷോ ഉപയോഗിച്ച്‌ കൈകൾ വൃത്തിയാക്കിയാൽ മാത്രമേ ജനാർദനൻ ഓട്ടോയിൽ കയറാൻ അനുവദിക്കുകയുള്ളൂ. 
സ്വന്തം സുരക്ഷയോടൊപ്പം സമൂഹത്തിലെ മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുകയാണ്‌ ഇദ്ദേഹം. രോഗബാധ തടയാൻ ലോകം മുഴുവൻ ഒത്തുചേരുമ്പോൾ  ഓരോരുത്തർക്ക്‌ കഴിയുന്നത്‌ അവരവർ ചെയ്യണമെന്ന്‌ ജനാർദനൻ പറയുന്നു. 
ദീർഘകാലമായി വാണിയംകുളം ടൗൺ സ്‌റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്‌ ഇദ്ദേഹം. ഓട്ടോ -ടാക്സി യൂണിയൻ (സിഐടിയു) ഡിവിഷൻ കമ്മിറ്റി അംഗമാണ്‌.
 
പ്രധാന വാർത്തകൾ
 Top