27 May Wednesday

ലാഘവത്തോടെ ബസ് ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
പാലക്കാട് 
കോവിഡ്‌–-19 വ്യാപന സാധ്യത നിലനിൽക്കേ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ സ്വകാര്യ ബസ്‌ ജീവനക്കാർ. മാസ്‌ക്‌ ധരിക്കണമെന്ന നിർദേശം ബസ്‌ ഡ്രൈവർമാരും കണ്ടക്ടർമാരും പൂർണമായും അവഗണിക്കുകയാണ്‌. 
അധികനേരം മാസ്ക് ധരിച്ച് വാഹനമോടിക്കാനാകില്ല എന്ന വാദമാണ് ഡ്രൈവർമാർ ഉയർത്തുന്നത്‌.  ബസുകളിൽ അണുനശീകരണം പോലും നടത്തുന്നില്ല. യാത്രക്കാർ പിടിക്കുന്ന സീറ്റുകളിലെയും മറ്റും കമ്പികൾ അണുവിമുക്തമാക്കുന്നില്ല. 
ദീർഘദൂര ബസുകളിലും അന്തർ സംസ്ഥാന ബസുകളിലും രോഗബാധിത പ്രദേശങ്ങളിൽനിന്ന്‌ ഉള്ളവർ കയറാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടി സ്വീകരിക്കാൻ ആരോഗ്യ വിഭാഗം നിർദേശിച്ചിരുന്നു.
ജില്ലയിൽ ഏകദേശം 1200 ബസുകളിലായി 5500 ഓളം തൊഴിലാളികളുണ്ട്‌. കോവിഡ്----–-19 സ്ഥിരീകരിച്ച ജില്ലകളിൽ ജോലി ചെയ്തുവരുന്നവരുണ്ട്.
പ്രധാന വാർത്തകൾ
 Top