02 June Tuesday

ബാലസംഘം ഒരു ലക്ഷം കുട്ടികളെ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

ബാലസംഘം കൺവീനർമാരുടെ ജില്ലാ കൺവൻഷൻ സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് 
ജില്ലയിൽ ഒരു ലക്ഷം കുട്ടികളെ അംഗങ്ങളാക്കാൻ ബാലസംഘം കൺവീനർമാരുടെ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ ദയ അധ്യക്ഷയായി. ഏപ്രിൽ ഒന്നു മുതൽ ജാലിയൻവാലാഭാഗ് ദിനമായ 13 വരെ മെമ്പർഷിപ് പ്രവർത്തനം നടത്തും. 
ഏപ്രിലിൽ വേനൽത്തുമ്പി പരിശീലനവും പര്യടനവും നടക്കും. യൂണിറ്റ്, വില്ലേജ് കേന്ദ്രങ്ങളിൽ ബാലോത്സവങ്ങളും മെയ് മാസത്തിൽ കേരളത്തിൽ ആദ്യമായി കുട്ടികളുടെ ലിറ്ററേച്ചർ ഫെസ്റ്റും നടത്തും. അവധിക്കാല പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മാർച്ച് 15നകം ഏരിയ കൺവൻഷനുകളും 25നകം വില്ലേജ് കൺവൻഷനുകളും ചേരും. കൺവീനർ എം സി വാസുദേവൻ, ജില്ലാ കോ-–-ഓഡിനേറ്റർ പി ടി രാഹേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പ്രേംജിത് സ്വാഗതവും ജില്ലാ ജോയിന്റ്‌ കൺവീനർ യു ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top