04 April Saturday

തൊഴിലുറപ്പ് ജോലി സമയം പുനഃക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020
പാലക്കാട്‌
വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ   ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തി സമയം ഏപ്രിൽ 30 വരെ രാവിലെ ഏഴ്  മുതൽ പകൽ 12 വരെയും പകൽ മൂന്ന് മുതൽ ഏഴ് വരെയുമാക്കി പുനഃക്രമീകരിച്ചതായി ജോയിന്റ് പ്രോഗ്രാം കോ–-ഓഡിനേറ്റർ അറിയിച്ചു.  
 പ്രവർത്തിയിടങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമിക്കാന്‍  ഷെഡ്, കുടിവെള്ളം, ഫസ്റ്റ് എയ്ഡ് എന്നിവ നിർബന്ധമായും ഉറപ്പാക്കും. 
പുനഃക്രമീകരണം മൂലം തൊഴിൽ സമയത്തിൽ വരുന്ന കുറവ് ജോലിയുടെ അളവിനെ ബാധിക്കരുതെന്നും  കൂലി സംബന്ധിച്ച് ഒരു മാറ്റവും ഉണ്ടാകരുതെന്നും നിർദ്ദേശിച്ചു.
പ്രധാന വാർത്തകൾ
 Top