30 March Thursday

സിപിഐ എം ഗൃഹസന്ദർശനം 
ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023
പാലക്കാട്‌
ജനങ്ങളെ നേരിൽ കണ്ട്‌ ദുഃഖവും സന്തോഷവും പങ്കുവച്ച്‌  സിപിഐ എം ഗൃഹസന്ദർശന ക്യാമ്പയിൻ ശനിയാഴ്‌ച സമാപിക്കും.  ജനുവരി ഒന്നിനാണ്‌ ക്യാമ്പയിൻ ആരംഭിച്ചത്‌. ജനങ്ങളുമായി നേരിട്ട്‌ കണ്ട്‌ പാർടി നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായി ക്യാമ്പയിൻ മാറി.  
ജില്ലയിൽ നാലുലക്ഷത്തോളം വീടുകൾ സന്ദർശിച്ചു. കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്‌, എം ബി രാജേഷ്‌, കെ എസ്‌ സലീഖ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ തുടങ്ങി മുഴുവൻ അംഗങ്ങളും ഗൃഹസന്ദർശനത്തിന്റെ ഭാഗമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top