16 May Monday

അക്ഷരമുറ്റം ക്വിസ്‌ ഉപജില്ലാ മത്സരം 30ന്‌ ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
പാലക്കാട്‌
പ്രാണ –- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഉപജില്ലാ മത്സരം 30ന്‌ ഓൺലൈനായി നടക്കും. സ്‌കൂൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർഥിക്ക്‌ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. 
വിജയിയുടെ വിവരങ്ങൾ ദേശാഭിമാനി അക്ഷരമുറ്റം വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്‌താലേ മത്സരത്തിൽ പങ്കെടുക്കാനാവു. രജിസ്‌റ്റർ ചെയ്‌ത മൊബൈൽ ഫോൺ നമ്പറിലേക്കും ഇ–- മെയിലിലേക്കും മത്സരത്തിന്റെ ലിങ്ക്‌ അയക്കും. മത്സരം തുടങ്ങുന്നതിന്‌  മുമ്പ്‌ മൊബൈലിലേക്ക്‌ നാലക്ക പാസ്‌കോഡ്‌ മെസേജായി വരും. ഇതുപയോഗിച്ചാണ്‌ ലോഗിൻ ചെയ്യേണ്ടത്‌. 
  എല്ലാവർക്കും ഒരേ സമയത്താണ്‌ മത്സരം തുടങ്ങുക. 25 ചോദ്യങ്ങളാണുണ്ടാവുക. പരീക്ഷ എഴുതാനെടുക്കുന്ന സമയം കൂടി പരിഗണിച്ചാണ്‌ വിജയിയെ തീരുമാനിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top