27 September Sunday

എംഎൽഎ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

ഗാലറി അപകടത്തിന്‌ ഉത്തരവാദിയായ ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട്‌ എംഎൽഎ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ നടത്തിയ മാർച്ച്‌ പൊലിസ്‌ തടഞ്ഞപ്പോൾ

പാലക്കാട് 

ഷാഫി പറമ്പിൽ എംഎൽഎ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌  ഷാഫി പറമ്പിൽ എംഎൽഎയുടെ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌ നടത്തി. ഓഫീസിനു സമീപം മാർച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിലേക്ക് നീങ്ങി. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജിഞ്ചു ജോസ്‌ മാർച്ച് ഉദ്‌ഘാടനം ചെയ്തു. 
വിപിൻ‌ദാസ് അധ്യക്ഷനായി. സിപിഐ എം  ഏരിയ കമ്മിറ്റിയംഗം അബ്ദുൾ സുക്കൂർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ ശിവദാസ് സ്വാഗതവും വിനോദ്‌കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top