27 February Thursday

എസ്എഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

എസ്എഫ്ഐ തൃശൂർ ജില്ലാസെക്രട്ടറി സി എസ് സംഗീതിനെ ആർഎസ്‌എസുകാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകർ പാലക്കാട്‌ നഗരത്തിൽ നടത്തിയ പ്രകടനം

പാലക്കാട് 
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം സി എസ് സംഗീതിനെയും അച്ഛനെയും ആർഎസ്എസ് ക്രിമിനലുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. 
വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാരംഭിച്ച് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജില്ലാ സെക്രട്ടറി പി ദിനനാഥ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് കെ എ പ്രയാൺ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എൻ ദയ സ്വാഗതവും ഏരിയ സെക്രട്ടറി എസ് വിപിൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top