13 November Wednesday

സഹായം ഉറപ്പാക്കും: സി കെ രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

അഗളിയിൽ കനത്തമഴയിൽ തകർന്ന വീടുകൾ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ സന്ദർശിക്കുന്നു

 

അഗളി

മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്‌ അട്ടപ്പാടിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ സന്ദർശിച്ചു.  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പാണ് സന്ദർശിച്ചത്. 

ക്യാമ്പിലുള്ളവർക്ക്‌  സഹായം ഉറപ്പു നൽകി. തുടർന്ന് വീടുകൾ തകർന്ന നക്കുപ്പതി ലക്ഷം വീട് കോളനി, നക്കുപ്പതി ഊര്, ഗൂളിക്കടവ് കോളനി എന്നിവിടങ്ങളിലെ ദുരിതബാധിതരെ  കണ്ടു. 

ഏരിയ സെക്രട്ടറി സി പി ബാബു, പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലക്ഷ്മി ശ്രീകുമാർ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ശിവശങ്കരൻ, ലോക്കൽ സെക്രട്ടറി എൻ ജംഷീർ, വി എസ് ജോസ് എന്നിവരും ഒപ്പമുണ്ടായി.

 
പ്രധാന വാർത്തകൾ
 Top