24 October Thursday

പ്രളയം: യുവാവിന്‌ ഡിവൈഎഫ്‌ഐയുടെ സഹായം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
അഗളി
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട യുവാവിന്‌ ഡിവൈഎഫ്ഐയുടെ സഹായഹസ്തം. പുലിയറ അഞ്ചാനിക്കൽ എ കെ അനുവിനാണ് ജില്ലാ കമ്മിറ്റി സഹായമെത്തിച്ചത്. 
കാട് വെട്ടിത്തെളിക്കുന്ന ജോലി ചെയ്യുന്ന അനുവിന്‌ പുല്ലുവെട്ടി യന്ത്രം എത്തിച്ചാണ്‌ ഡിവൈഎഫ്‌ഐ മാതൃകയായത്‌. പ്രളയത്തിൽ അനുവിന്റെ പുല്ലുവെട്ടി യന്ത്രവും നഷ്ടപ്പെട്ടിരുന്നു. പ്രളയബാധിതരെ സഹായിക്കാനെത്തിയ ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾ പുതിയ യന്ത്രം വാങ്ങിനൽകുമെന്ന്‌ ഉറപ്പുനൽകിയിരുന്നു. 
ജില്ലാ സെക്രട്ടറി ടി എം ശശി, പ്രേംകുമാർ എന്നിവർ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ സുക്കൂറുമായി ബന്ധപ്പെട്ടാണ് യന്ത്രം സംഘടിപ്പിച്ചത്. 
അഗളി ഇ എം എസ് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ യന്ത്രം കൈമാറി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി, സിപിഐ എം ഏരിയ സെക്രട്ടറി സി പി ബാബു, വി കെ ജയിംസ്, ലോക്കൽ സെക്രട്ടറി എൻ ജംഷീർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വി അനീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ പി ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top