26 August Monday

സിഐടിയു ഔഷധക്കഞ്ഞി വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
പാലക്കാട‌്
സിഐടിയു 50–-ാം വാർഷികത്തിന്റെ ഭാഗമായി ഘടകസംഘടനകളുടെ സഹകരണത്തോടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ കർക്കടക ഔഷധക്കഞ്ഞി വിതരണം തുടങ്ങി. 
കർക്കടകമാസത്തിൽ എല്ലാദിവസവും പകൽ 11 മുതൽ 12വരെയാണ‌് വിതരണം. സംസ്ഥാനത്ത‌് ആദ്യമായാണ‌് ട്രേഡ‌് യൂണിയൻ നേതൃത്വത്തിൽ മാസം മുഴുവൻ ഔഷധക്കഞ്ഞി നൽകുന്നത‌്. സിഐടിയു ജില്ലാ പ്രസിഡന്റ‌് പി കെ ശശി എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ശാന്തകുമാരി ആദ്യവിതരണം നിർവഹിച്ചു. 
ഡോ. കെ പി ജയകൃഷ‌്ണൻ, കെഎസ‌്ഇബി വർക്കേർസ‌് അസോസിയേഷൻ ഡിവിഷൻ അസിസ‌്റ്റന്റ‌് സെക്രട്ടറി വി കെ രവീന്ദ്രൻ, ദക്ഷിണ റെയിൽവേ എംപ്ലോയീസ‌് യൂണിയൻ വൈസ‌്പ്രസിഡന്റ‌് കെ ഹരിദാസ‌്, അങ്കണവാടി വർക്കേർസ‌് ആൻഡ‌് ഹെൽപ്പേഴ‌്സ‌് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി സരള, കെസിഇയു ജില്ലാസെക്രട്ടറി ആർ സുരേന്ദ്രൻ, സിഐടിയു ഡിവിഷൻ സെക്രട്ടറി ടി കെ നൗഷാദ‌് എന്നിവർ സംസാരിച്ചു. 
സിഐടിയു ഭാരവാഹികൾക്ക‌് ജില്ലാ ആശുപത്രിയുടെ ഉപഹാരം ചീഫ‌് മെഡിക്കൽ ഓഫീസർ മനോജ‌് വി തോമസ‌് വിതരണം ചെയ‌്തു. എം ഹരിദാസ‌് സ്വാഗതവും കെ വിജയകുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top